പൂന: മഹാരാഷ്ട്രയിലെ പൂനയിൽ രണ്ട് അധോലോക സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു പേർ കൊല്ലപ്പെട്ടു.
ഉറുലി കാഞ്ചൻ മേഖലയിലായിരുന്നു സംഭവം. സന്തോഷ് ജഗ്തപും രണ്ടു അനുയായികളും റസ്റ്ററന്റിൽനിന്നു ഇറങ്ങിവരവെ നാലംഗ സംഘം ജഗ്തപിനു നേരെ വെടിയുതിർത്തു. വെടിയേറ്റ ജഗ്തപ് കൊല്ലപ്പെട്ടു.
തുടർന്ന് ജഗ്തപിന്റെ സഹായികളിലൊരാൾ നടത്തിയ പ്രത്യാക്രമണത്തിൽ എതിർ ഗ്രൂപ്പിലെ ഒരാൾ കൊല്ലപ്പെട്ടു. വെടിവയ്പിൽ പരിക്കേറ്റ, ജഗ്തപിന്റെ കൂട്ടാളികൾ ചികിത്സയിലാണ്. മുൻ വൈരാഗ്യമാണ് വെടിവയ്പിനു കാരണമെന്നു പോലീസ് ഡെപ്യൂട്ടി കമ്മീഷണർ നമ്രത പാട്ടീൽ പറഞ്ഞു.
അധോലോക സംഘങ്ങളുടെ ഏറ്റുമുട്ടൽ; പൂനയിൽ രണ്ടു പേർ കൊല്ലപ്പെട്ടു
11:53 PM Oct 22, 2021 | Deepika.com