ന്യൂഡൽഹി: ശശി തരൂർ എംപിയുടെ മകനും വാഷിംഗ്ടണ്‍ പോസ്റ്റ് വിദേശകാര്യ കോളമിസ്റ്റുമായ ഇഷാൻ തരൂരിന് ആർതർ റോസ് മീഡിയ പുരസ്കാരം.
അമേരിക്കൻ അക്കാദമി ഓഫ് ഡിപ്ലോമസി ഏർപ്പെടുത്തിയതാണ് അവാർഡ്. കമന്റേറ്റർ വിഭാഗത്തിലാണു പുരസ്കാരം. നവംബർ ഒന്പതിനു പുരസ്കാരം സമ്മാനിക്കും. സ്റ്റൈപെൻഡായി 5000 ഡോളറാണു(3,70,000 രൂപ) ലഭിക്കുക.
2014 മുതൽ വാഷിംഗ്ടണ്‍ പോസ്റ്റിൽ ജോലി ചെയ്യുകയാണു ഇഷാൻ. നേരത്തെ ടൈം മാഗസിന്റെ സീനിയർ എഡിറ്ററായി ഹോങ്കോംഗിലും ന്യൂയോർക്കിലും പ്രവർത്തിച്ചിട്ടുണ്ട്. മകന്റെ നേട്ടത്തിൽ അഭിമാനിക്കുന്നുവെന്ന് ശശി തരൂർ ട്വീറ്റ് ചെയ്തു.
ഇഷാൻ തരൂരിന് ആർതർ റോസ് മാധ്യമ പുരസ്കാരം
10:43 PM Oct 21, 2021 | Deepika.com