ശ്രീനഗർ: കാഷ്മീരിലെ ഷോപിയാൻ ജില്ലയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ സൈനികൻ വീരമൃത്യു വരിച്ചു. രണ്ടു ഭീകരരെ സൈന്യം വധിച്ചു. രണ്ടു സൈനികർക്കു പരിക്കേറ്റു.
കുൽഗാമിലെ മറ്റൊരു ഏറ്റുമുട്ടലിൽ ലഷ്കർ- ഇ-തൊയ്ബ ജില്ലാ കമാൻഡർ ഉൾപ്പെടെ രണ്ടു ഭീകരരെ സൈന്യം വധിച്ചു.
ഈയിടെ യുപിയിലെ സഹരാൻപുരിൽനിന്നുള്ള തൊഴിലാളി സഗീർ അൻസാരിയെ കൊലപ്പെടുത്തിയ സംഘത്തിലുണ്ടായിരുന്ന ആളാണ് ഇന്നലെ ഷോപിയാനിൽ കൊല്ലപ്പെട്ട ഭീകരരിലൊരാളായ ആദിൽ വാനി. ദ്രാഗാഡ് മേഖലയിലായിരുന്നു ഏറ്റുമുട്ടൽ. ദ റെസിസ്റ്റൻസ് ഫ്രണ്ട്(ടിആർഎഫ്) ഭീകരരാണു കൊല്ലപ്പെട്ടത്. ലഷ്കർ-ഇ-തൊയ്ബയുമായി ബന്ധമുള്ള ഭീകരസംഘമാണിത്.
ഗുൽസാർ അഹമ്മദ് റേഷി ആണു കുൽഗാമിൽ കൊല്ലപ്പെട്ട ലഷ്കർ ജില്ലാ കമാൻഡർ. ബിഹാറുകാരായ രണ്ടു തൊഴിലാളികളെ കഴിഞ്ഞ ഞായറാഴ്ച കൊലപ്പെടുത്തിയ ഭീകരസംഘത്തിലുണ്ടായിരുന്നയാളാണു റേഷി.
സൈനികനു വീരമൃത്യു; നാലു ഭീകരരെ വധിച്ചു
01:37 AM Oct 21, 2021 | Deepika.com