മധ്യപ്രദേശിൽ രണ്ടു കർഷകരെ കൊലപ്പെടുത്തി
01:35 AM Oct 21, 2021 | Deepika.com
നിവാരി: മധ്യപ്രദേശിലെ നിവാരി ജില്ലയിൽ കൃഷിയിടത്തിലെ കുടിലിൽ ഉറങ്ങുകയായിരുന്ന രണ്ടു കർഷകരെ അജ്ഞാത സംഘം കൊലപ്പെടുത്തി. സൂരി കേവത്(50), കാശി(40) എന്നിവരാണു ലഡ്വാരി ഖാസ് ഗ്രാമത്തിൽ കൊല്ലപ്പെട്ടത്. തങ്ങളുടെ വിള സംരക്ഷിക്കാനായിരുന്നു ഇവർ കൃഷിയിടത്തിൽ കഴിഞ്ഞത്. ഇരുവരുടെയും കഴുത്തറത്ത നിലയിൽ കണ്ടെത്തുകയായിരുന്നു.