ഐസിഎസ്സി ഒന്നാം സെമസ്റ്റർ പരീക്ഷ മാറ്റി
01:35 AM Oct 21, 2021 | Deepika.com
ന്യൂഡൽഹി: ഐസിഎസ്സി, ഐഎസ്സി പരീക്ഷകൾ മാറ്റി വച്ചു. കഴിഞ്ഞ ദിവസം രാത്രി വൈകി പുറപ്പെടുവിച്ച അറിയിപ്പിലാണ് നവംബർ പകുതിയോടെ നടത്താനിരുന്ന പത്ത്, പന്ത്രണ്ട് ക്ലാസ്സുകളുടെ ഒന്നാം സെമസ്റ്റർ പരീക്ഷകൾ മാറ്റിവച്ചതായി ഐസിഎസ്സി കൗണ്‍സിൽ അറിയിച്ചത്. പുതുക്കിയ തീയതികൾ പിന്നീട്.