12-ാം ക്ലാസ് മൂല്യനിർണയം: സിബിഎസ്ഇ സുപ്രീംകോടതിയിൽ
01:35 AM Oct 21, 2021 | Deepika.com
ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിക്കിടെ മുടങ്ങിയ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മൂല്യനിർണയ രീതിയിൽ പുനപരിശോധന നടത്തരുതെന്ന ആവശ്യവുമായി സിബിഎസ്ഇ സുപ്രീംകോടതിയിൽ. മൂല്യനിർണയത്തെക്കുറിച്ച് ഉണ്ടായ തെറ്റിദ്ധാരണയുടെ പുറത്താണ് ഹർജിക്കാരൻ പുനപരിശോധന ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് സിബി എസ്ഇയുടെ വാദം.