ജമ്മു: ജമ്മു കാഷ്മീരിലെ റംബാൻ ജില്ലയിൽ സിആർപിഎഫ് ജവാനെ വെടിയേറ്റു മരിച്ചനിലയിൽ കണ്ടെത്തി.
ബൂം ചന്ദ്രകൂടിലെ 84-ാം ബറ്റാലിയൻ ക്യാന്പിൽ ഇന്നലെ രാവിലെയാണു കോണ്‍സ്റ്റബിൾ രാജീവ് രഞ്ജന്റെ മൃതദേഹം കണ്ടെത്തിയത്. ബിഹാറിലെ ഛപ്ര സ്വദേശിയാണ്. സർവീസ് റൈഫിൾ ഉപയോഗിച്ച് ഇദ്ദേഹം സ്വയം വെടിവയ്ക്കുകയായിരുന്നെന്നാണു പറയുന്നത്.
സിആർപിഎഫ് ജവാൻ വെടിയേറ്റു മരിച്ച നിലയിൽ
12:09 AM Oct 20, 2021 | Deepika.com