മുംബൈ: മുംബൈയിലും പരിസരപ്രദേശങ്ങളിലും നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയായ സുരേഷ് പൂജാരി ഫിലിപ്പീൻസിൽ പിടിയിലായതായി റിപ്പോർട്ട്. ഇയാളെ മുംബൈയിലെത്തിക്കാനുള്ള നടപടികളാരംഭിച്ചെന്ന് താനെ പോലീസ് വൃത്തങ്ങൾ അറിയിച്ചു.
പൂജാരിക്കെതിരെ താനെയിൽ 23 പിടിച്ചുപറി കേസുകളാണുള്ളത്.ഇയാൾക്കെതിരെ താനെ പോലീസ് ലുക്ക്ഔട്ട് നോട്ടീസും ഇന്റർപോൾ റെഡ്കോർണർ നോട്ടീസും പുറപ്പെടുവിച്ചിരുന്നു. അതേസമയം, സുരേഷ് പൂജാരി അറസ്റ്റിലായതിനെക്കുറിച്ച് മുംബൈ പോലീസ് പ്രതികരിച്ചില്ല.
അധോലോക കുറ്റവാളി രവി പൂജാരിയുടെ അടുത്ത ബന്ധുവായ സുരേഷ് ബാസപ്പ പൂജാരി ഫിലിപ്പീൻസിലെ പാരാനാഖ് നഗരത്തിൽനിന്നാണു പിടിയിലായതെന്നു മനില ബുള്ളറ്റിൻ എന്ന പത്രത്തിന്റെ വെബ്സൈറ്റിലാണു റിപ്പോർട്ട് വന്നത്. 2007ൽ രവി പൂജാരിയുമായി പിരിഞ്ഞ സുരേഷ് പൂജാരി വിദേശത്തേക്കു മുങ്ങുകയായിരുന്നു.
അധോലോക കുറ്റവാളി സുരേഷ് പൂജാരി അറസ്റ്റിൽ
12:09 AM Oct 20, 2021 | Deepika.com