കാഷ്മീരിൽ ഭീകരർക്കാ‍യി തെരച്ചിൽ തുടരുന്നു; മൂന്നു പേർ കസ്റ്റഡിയിൽ

11:33 PM Oct 17, 2021 | Deepika.com
ജ​​​മ്മു: ​​​ഒ​​​ന്പ​​​തു സൈ​​​നി​​​ക​​​ർ വീരമൃത്യുവരിച്ച ജ​​​മ്മു​​​ കാ​​​ഷ്മീ​​​രി​​​ലെ പൂ​​​ഞ്ച്, ര​​​ജൗ​​രി അ​​​തി​​​ർ​​​ത്തി വ​​​ന​​​മേ​​​ഖ​​​ല​​​യി​​​ൽ തെ​​​ര​​​ച്ചി​​​ൽ തു​​​ട​​​രു​​​ന്ന സു​​​ര​​​ക്ഷാ സേ​​​ന അ​​​മ്മ​​​യും മ​​​ക​​​നും അ​​​ട​​​ക്കം മൂ​​​ന്നു​​​പേ​​​രെ ചോ​​​ദ്യം​​​ചെ​​​യ്യാ​​​നാ​​​യി ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു.

നാ​​​ല്പ​​​ത്ത​​​ഞ്ചു​​​കാ​​​രി​​​യാ​​​യ അ​​​മ്മ​​​യ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ർ ഭീ​​ക​​ര​​ർ​​​ക്ക് ഭ​​​ക്ഷ​​​ണ​​​വും താ​​​മ​​​സ​​​സൗ​​​ക​​​ര്യ​​​വും ന​​​ല്കി​​​യെ​​​ന്നാ​​​ണു സം​​​ശ​​​യി​​​ക്കു​​​ന്ന​​​ത്. ക​​​ഴി​​​ഞ്ഞ തി​​​ങ്ക​​​ളാ​​​ഴ്ച സു​​​രാ​​​ൻ​​​കോ​​​ട്ടി​​​ൽ അ​​​ഞ്ചും വ്യാ​​​ഴാ​​​ഴ്ച മെ​​​ന്ദാ​​​ർ മേ​​​ഖ​​​ല​​​യി​​​ൽ നാ​​​ലും സൈ​​​നി​​​ക​​​രാ​​​ണ് ഭീ​​ക​​ര​​രു​​മാ​​​യു​​​ള്ള ഏ​​​റ്റു​​​മു​​​ട്ട​​​ലു​​​ക​​​ളി​​​ൽ വീ​​ര​​മൃ​​ത്യു വ​​രി​​ച്ച​​ത്. ഭീ​​ക​​ര​​ർ​​​ക്കാ​​​യി സു​​​ര​​​ക്ഷാ സേ​​​ന തെ​​​ര​​​ച്ചി​​​ൽ തു​​​ട​​​രു​​​ക​​​യാ​​​ണ്. മ​​​ല​​​യും കാ​​​ടും നി​​​റ​​​ഞ്ഞ പ്ര​​​ദേ​​​ശ​​​ത്ത് തെ​​​ര​​​ച്ചി​​​ൽ ദു​​​ഷ്ക​​​ര​​​മാ​​​ണ്.

ര​​​ണ്ട​​​ര​​​മാ​​​സം മു​​​ന്പ് ഭീ​​ക​​ര​​രു​​​ടെ സാ​​​ന്നി​​​ധ്യം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​തി​​​നെ തു​​​ട​​​ർ​​​ന്നാ​​​ണ് മേ​​​ഖ​​​ല​​​യി​​​ൽ ഓ​​​പ്പ​​​റേ​​​ഷ​​​ൻ ആ​​​രം​​​ഭി​​​ച്ച​​​തെ​​​ന്നും സു​​​ര​​​ക്ഷാ​​​വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു.