നാന്ദെഡ്: മഹാരാഷ്ട്രയിലെ നാന്ദെഡിലെ മുൻ എംപിയും പ്രമുഖ ബിജെപി നേതാവുമായ ഭാസ്കർ പാട്ടീൽ ഖട്ഗാവ്ങ്കർ കോൺഗ്രസിൽ ചേർന്നു. മുൻ എംഎൽഎ ഓംപ്രകാശ് പൊകാർണയും കോൺഗ്രസിൽ അംഗത്വമെടുത്തു.
മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ഇപ്പോൾ മന്ത്രിയുമായ അശോക് ചവാന്റെ എതിരാളിയായിരുന്നു ഭാസ്കർ പാട്ടീൽ. ഇദ്ദേഹം മൂന്നു തവണ ലോക്സഭയിലേക്കും മൂന്നു തവണ മഹാരാഷ്ട്ര നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. ശരദ് പവാർ, സുധാകർ റാവു നായിക് എന്നിവരുടെ മന്ത്രിസഭകളിൽ അംഗമായിരുന്നു.
അശോക് ചവാന്റെ സഹോദരീഭർത്താവായിരുന്ന ഭാസ്കർ പാട്ടീൽ ഏഴു വർഷം മുന്‍പാണു കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. 2014ൽ നാന്ദെഡ് മണ്ഡലത്തിൽ ചവാൻ സ്ഥാനാർഥിയായതോടെ ഭാസ്കർ പാട്ടീൽ കോൺഗ്രസ് വിടുകയായിരുന്നു.
ബിജെപി നേതാവ് ഭാസ്കർ പാട്ടീൽ കോൺഗ്രസിൽ
11:33 PM Oct 17, 2021 | Deepika.com