ന്യൂഡൽഹി: നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) നടത്തിയ നീറ്റ് (യുജി)- 2021 മെഡിക്കൽ എൻട്രൻസ് പരീക്ഷയുടെ ഉത്തരസൂചിക പ്രസിദ്ധീകരിച്ചു. നീറ്റ് ഓൺലൈൻ അപേക്ഷാ ഫോമിൽ നൽകിയിരിക്കുന്ന മത്സരാർഥികളുടെ ഇ-മെയിൽ വിലാസത്തിലേക്ക് ഒഎംആർ ഉത്തരക്കടലാസിന്റെ സ്കാൻ ചെയ്ത ചിത്രവും അയച്ചിട്ടുണ്ട്.
https:// neet.nta.nic എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്ന ഉത്തരസൂചികയിലും ഒഎംആർ ഷീറ്റിലും എന്തെങ്കിലും ആക്ഷേപമുണ്ടെങ്കിൽ എൻടിഎയെ 17 രാത്രി ഒന്പതു വരെ ഓൺലൈനായി സമീപിക്കാം.
യഥാക്രമം 1000, 200 രൂപയാണ് ഉത്തരസൂചിക, ഒഎംആർ ഷീറ്റ് ആക്ഷേപങ്ങൾക്കുള്ള അപേക്ഷാ ഫീസ്. അപേക്ഷാ ഫീസ് ഒക്ടോബർ 17 രാവില 10 ന് മുന്പായി ഒടുക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 011-40759000, ഇ-മെയിൽ neet @nta.ac.in.
നീറ്റ് ഉത്തരസൂചിക പ്രസിദ്ധീകരിച്ചു
01:09 AM Oct 16, 2021 | Deepika.com