ന്യൂഡല്‍ഹി: കേരളത്തിലേക്ക് നാല് ജഡ്ജിമാര്‍ ഉള്‍പ്പെടെ വിവിധ ഹൈക്കോടതികളിലേക്ക് സുപ്രീംകോടതി കൊളീജിയം ശിപാര്‍ശ ചെയ്ത 14 ജഡ്ജിമാരുടെ പേരുകള്‍ക്ക് കേന്ദ്രം അംഗീകാരം നൽകി.
12 ഹൈക്കോടതികളിലേക്ക് 68 പേരെയായിരുന്നു കൊളീജിയം ശിപാര്‍ശ ചെയ്തത്. ഇതില്‍ കേരളം, തെലുങ്കാന, ഒഡീഷ ഹൈക്കോടതികളിലേക്കുള്ള 14 ജഡ്ജിമാരുടെ പേരുകളാണ് കേന്ദ്രം അംഗീകരിച്ചു വിജ്ഞാപനം ചെയ്തത്.
കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി സി. ജയചന്ദ്രന്, ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ സോഫി തോമസ്, സബോര്‍ഡിനേറ്റ് ജുഡീഷറി രജിസ്ട്രാര്‍ പി.ജി. അജിത്കുമാര്‍, എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി സി.എസ്. സുധ എന്നിവരുടെ പേരുകളാണ് കേന്ദ്രം കേരള ഹൈക്കോടതി ജഡ്ജിമാരായി വിജ്ഞാപനം ചെയ്തിരിക്കുന്നത്.
കേരള ഹൈക്കോടതിയിലേക്കു നാലു ജഡ്ജിമാർ
02:06 AM Oct 14, 2021 | Deepika.com