ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിനെ ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് ദിവസം മുൻപ് പനി ബാധിച്ചിരുന്നു. പിന്നീട് പനി മാറിയെങ്കിലും ക്ഷീണിതനായി കാണപ്പെട്ടതിനെ തുടർന്നാണ് ഇന്നലെ എയിംസിൽ പ്രവേശിപ്പിച്ചത്.
ഭാര്യ ഗുർഷരൻ കൗർ ഒപ്പമുണ്ട്. രണ്ട് ദിവസത്തിനകം ആശുപത്രി വിടാനായേക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു.
മൻമോഹൻ ആശുപത്രിയിൽ
01:34 AM Oct 14, 2021 | Deepika.com