ന്യൂഡൽഹി: ഡൽഹിയിലെ പുതിയ പ്രഗതി മൈതാനത്ത് 2023ലെ ജി-20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുമെന്ന് കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ. പ്രഗതി മൈതാനത്തിലെ പുതിയ എക്സിബിഷൻ കോംപ്ലക്സിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പിഎം ഗതിശക്തി മാസ്റ്റർ പ്ലാൻ അനുസരിച്ച് വിവിധ വികസന പദ്ധതികൾ നടപ്പാക്കുകയും നിക്ഷേപങ്ങൾ ഉണ്ടാകുകയും ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ 2023ലെ ജി-20 ഉച്ചകോടിക്ക് ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിക്കുമെന്നാണ് മന്ത്രി പറഞ്ഞത്.
2023ലെ ജി-20 ഉച്ചകോടി ഡൽഹിയിൽ
01:34 AM Oct 14, 2021 | Deepika.com