കോടതികളിൽ 50% സ്ത്രീസംവരണം അവകാശമെന്നു ചീഫ് ജസ്റ്റീസ്

12:07 AM Sep 28, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: കോ​ട​തി​ക​ളി​ൽ വ​നി​ത​ക​ൾ​ക്ക് 50% സം​വ​ര​ണം അ​വ​രു​ടെ അ​വ​കാ​ശ​മാ​ണെ​ന്നും അത് ആ​രു​ടെ​യും ഔ​ദാ​ര്യ​മ​ല്ലെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് എ​ൻ.​വി. ര​മ​ണ. ആ ​നേ​ട്ടം കൈ​വ​രി​ക്കു​ന്ന ദി​വ​സം ഇ​വി​ടെ ഇ​ല്ലെ​ങ്കി​ലും താ​ൻ സ​ന്തോ​ഷ​വാ​നാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കീ​ഴ്ക്കോ​ട​തി​യി​ൽ 40 ശത മാനത്തിൽ ​താ​ഴെ​യാ​ണ് വ​നി​താ ജ​ഡ്ജി​മാ​രു​ടെ എ​ണ്ണം. ഹൈ​ക്കോ​ട​തി​യി​ലും സു​പ്രീം കോ​ട​തി​യി​ലും ഇ​ത് 11 ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യാ​ണ്. രാ​ജ്യ​ത്തെ നി​യ​മപ​ഠ​ന സ്ഥാ​പ​ന​ങ്ങ​ളി​ലെ വ​നി​താ​സം​വ​ര​ണ​ത്തെ ശ​ക്ത​മാ​യി പി​ന്തു​ണ​യ്ക്കു​ന്നു. കൂ​ടു​ത​ൽ സ്ത്രീ​ക​ൾ നി​യ​മ​രം​ഗ​ത്തേ​ക്കു ക​ട​ന്നു വ​രു​മെ​ന്നും 50% കൈ​വ​രി​ക്കാ​നാ​കു​മെ​ന്നും പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ചീ​ഫ് ജ​സ്റ്റീ​സ് പ​റ​ഞ്ഞു.

സു​പ്രീം​കോ​ട​തി ജ​ഡ്ജി​മാ​രെ ആ​ദ​രി​ക്കു​ന്ന​തി​നാ​യി വ​നി​താ അ​ഭി​ഭാ​ഷ​ക​ർ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ലാ​ണ് ജ​സ്റ്റീ​സ് എ​ൻ.​വി. ര​മ​ണ​യു​ടെ പ്ര​തി​ക​ര​ണം. ദ​സ​റ അ​വ​ധി​ക്കു​ശേ​ഷം നേ​രി​ട്ട് വാ​ദം കേ​ൾ​ക്കു​ന്ന​ത് ആ​രം​ഭി​ക്കാ​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു. കോ​ട​തി​ക​ൾ തു​റ​ക്കു​ന്ന​തി​ൽ ത​നി​ക്കു പ്ര​ശ്ന​മി​ല്ല.- ചീ​ഫ് ജ​സ്റ്റീ​സ് പ​റ​ഞ്ഞു.