ഐസ്വാൾ: കേരളമുൾപ്പെടെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കോവിഡ് നിയന്ത്രണവിധേയമായപ്പോൾ മിസോറമിൽ കോവിഡ് കുതിച്ചുയരുന്നു. ഇന്നലെ സംസ്ഥാനത്ത് ടിപിആർ 32 ശതമാനമാണ്.
മിസോറം മുഖ്യമന്ത്രി സോറംതംഗയുടെ മൂത്ത സഹോദരി ലാൽവുവാനി(88) ഇന്നലെ കോവിഡ് ബാധിച്ചു മരിച്ചു. ഐസ്വാളിനു സമീപമുള്ള സോറം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു ഇവർ.
ഇന്നലെ മിസോറമിൽ 527 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. ഇതിൽ 550 കേസുകളും ഐസ്വാളിലാണ്. 15,485 പേരാണ് മിസോറമിൽ ചികിത്സയിലുള്ളത്. 11.2 ലക്ഷമാണു സംസ്ഥാനത്തെ ജനസംഖ്യ. ചികിത്സയിലുള്ള രോഗികളുടെ എണ്ണത്തിൽ കേരളവും മഹാരാഷ്ട്രയും തമിഴ്നാടും കഴിഞ്ഞാൽ നാലാം സ്ഥാനത്ത് മിസോറം ആണ്. തമിഴ്നാട്ടിൽ 17,285 പേരാണു ചികിത്സയിലുള്ളത്.
മിസോറമിൽ ടിപിആർ 32%
11:08 PM Sep 27, 2021 | Deepika.com