ന്യൂഡൽഹി: ജെഎൻയു വിദ്യാർഥി യൂണിയൻ മുൻ പ്രസിഡന്റും യുവ സിപിഐ നേതാവുമായ കനയ്യകുമാറും ഗുജറാത്തിലെ സ്വതന്ത്ര എംഎൽഎയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനിയും ഇന്നു കോൺഗ്രസിൽ ചേരും.
ഉച്ചകഴിഞ്ഞ് മൂന്നിന് എഐസിസി ആസ്ഥാനത്തു നടക്കുന്ന ചടങ്ങിൽ രാഹുൽഗാന്ധിയടക്കമുള്ള നേതാക്കൾ പങ്കെടുക്കും.
ബിഹാർ സ്വദേശിയാണു കനയ്യകുമാർ. 2017ൽ കോൺഗ്രസ് പിന്തുണയോടെയാണ് മേവാനി വിജയിച്ചത്.
കനയ്യകുമാറും മേവാനിയും ഇന്നു കോൺഗ്രസിൽ ചേരും
11:08 PM Sep 27, 2021 | Deepika.com