ന്യൂഡൽഹി: കടൽക്കൊല കേസിൽ ബോട്ടുടമയ്ക്ക് ലഭിച്ച രണ്ട് കോടി രൂപയിൽ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് അപകടത്തിൽ പരിക്കേറ്റ ഏഴ് മത്സ്യത്തൊഴിലാളികൾ സമർപ്പിച്ച ഹർജികളിൽ മറുപടി അറിയിക്കാൻ സെന്റ് ആന്റണി ബോട്ടുടമയ്ക്ക് മൂന്ന് ആഴ്ച കൂടി സുപ്രീംകോടതി അനുവദിച്ചു.
ഇന്നലെ കേസ് പരിഗണിച്ചപ്പോൾ കേരള സർക്കാർ സമർപ്പിച്ച സത്യവാംങ്മൂലത്തിൽ മറുപടി സമർപ്പിക്കാൻ അധിക സമയം ബോട്ടുടമയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ച ജസ്റ്റീസുമാരായ ഇന്ദിര ബാനർജി, വി. രാമസുബ്രഹ്മണ്യം എന്നിവരുൾപ്പെട്ട ബെഞ്ച് ആറാഴ്ചയ്ക്ക് ശേഷം കേസ് പരിഗണിക്കാൻ മാറ്റി.
കഴിഞ്ഞ മാസം 19ന് കേസ് പരിഗണിച്ചപ്പോൾ സെന്റ് ആന്റണീസ് ബോട്ടുടമയ്ക്കുള്ള രണ്ട് കോടി നഷ്ടപരിഹാരത്തുക വിതരണം ചെയ്യരുതെന്ന് കേരള ഹൈക്കോടതിക്ക് നിർദേശം നൽകിയിരുന്നു. കഴിഞ്ഞ ജൂണ്‍ 15ന് പത്ത് കോടി രൂപ നഷ്ടപരിഹാരം സ്വീകരിച്ചുകൊണ്ട് 2012ലെ കടൽക്കൊലക്കേസിലെ ഇന്ത്യയിലെ എല്ലാ നടപടികളും സുപ്രീംകോടതി അവസാനിപ്പിച്ചിരുന്നു.
കടൽക്കൊല: ബോട്ടുടമയ്ക്ക് മൂന്നാഴ്ച അനുവദിച്ചു
11:08 PM Sep 27, 2021 | Deepika.com