ന്യൂഡൽഹി: ദസ്റ ആഘോഷങ്ങൾക്കു ശേഷം രാജ്യത്ത് കോവിഡിന്റെ മറ്റൊരു തരംഗം ഉണ്ടായില്ലെങ്കിൽ സുപ്രീംകോടതി വീണ്ടും സാധാരണ നിലയിൽ പ്രവർത്തിക്കുമെന്ന് ചീഫ് ജസ്റ്റീസ് എൻ.വി. രമണ.
കോവിഡ് പ്രതിസന്ധിക്കിടയിലും കോടതി തുറന്നു പ്രവർത്തിക്കാൻ തയാറായിരുന്നു. എന്നാൽ, ഭൂരിഭാഗം അഭിഭാഷകരും മുതിർന്ന അഭിഭാഷകരും ഓണ്‍ലൈൻ വാദം മതിയെന്ന അഭിപ്രായമാണ് മുന്നോട്ടുവച്ചത്.
യുവാക്കളായ അഭിഭാഷകർ കോടതിയിൽ എത്താൻ സന്നദ്ധരായിരുന്നു. എന്നാൽ, മെഡിക്കൽ ഉപദേശങ്ങളുടെ അടിസ്ഥാനത്തിൽ റിസ്ക് എടുക്കേണ്ട കാര്യമില്ലെന്ന നിഗമനമാണ് ഉണ്ടായിരുന്നത്. കോടതി ഓണ്‍ലൈനിൽനിന്നു മാറി സാധാരണ നിലയിൽ പ്രവർത്തിക്കുന്നതിൽ ജഡ്ജിമാർക്ക് കുഴപ്പമില്ല.-അദ്ദേഹം പറഞ്ഞു.
സുപ്രീംകോടതി പ്രവർത്തനം സാധാരണ നിലയിലാക്കുമെന്ന് ചീഫ് ജസ്റ്റീസ്
09:40 PM Sep 26, 2021 | Deepika.com