അഹമ്മദാബാദ്: മുതിർന്ന ബിജെപി എംഎൽഎ നിമാബെൻ ആചാര്യ ഗുജറാത്ത് നിയമസഭാ സ്പീക്കറാകും. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ആദ്യ വനിതാ സ്പീക്കറാണ് ഇവർ. പ്രതിപക്ഷമായ കോൺഗ്രസ് സ്ഥാനാർഥിയെ മത്സരിപ്പിക്കാത്തതിനാൽ നിമാബെൻ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും.
സ്പീക്കറായിരുന്ന രാജേന്ദ്ര ത്രിവേദി മന്ത്രിയായതിനെത്തുടർന്നാണ് നിമാബെൻ സഭാ അധ്യക്ഷസ്ഥാനത്ത് എത്തുന്നത്. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്കു കോൺഗ്രസ് മത്സരിക്കുന്നുണ്ട്. മുതിർന്ന എംഎൽഎ അനിൽ ജോഷിയാണ് കോൺഗ്രസ് സ്ഥാനാർഥി. 182 അംഗ സഭയിൽ ബിജെപിക്ക് 112ഉം കോൺഗ്രസിന് 65ഉം അംഗങ്ങളാണുള്ളത്.
നിമാബെൻ ആചാര്യ ഗുജറാത്തിലെ ആദ്യ വനിതാ സ്പീക്കർ
01:08 AM Sep 25, 2021 | Deepika.com