മുംബൈ: മഹാരാഷ്ട്രയിലെ ഡോംബിവ്ലിയിൽ പതിനഞ്ചുകാരി കൂട്ടമാനഭംഗത്തിനിരയായ കേസിൽ രണ്ടു പേരെക്കൂടി പ്രത്യേക അന്വേഷണ സംഘം(എസ്ഐടി) അറസ്റ്റ് ചെയ്തു.
ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 26 ആയി. പ്രായപൂർത്തിയാകാത്ത രണ്ടു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 33 പേർക്കെതിരെയാണു പെൺകുട്ടി പരാതിയുന്നയിച്ചത്. എട്ടു മാസത്തോളം വിവിധ പ്രദേശങ്ങളിൽ പെൺകുട്ടി കൂട്ടമാനഭംഗത്തിനിരയായി.
ഡോംബിവ്ലി കൂട്ടമാനഭംഗം: രണ്ടു പേർ കൂടി അറസ്റ്റിൽ
01:08 AM Sep 25, 2021 | Deepika.com