മുംബൈ: മഹാരാഷ്ട്രയിലെ രാജ്യസഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പഠോളെ, റവന്യു മന്ത്രി ബാലാസാഹെബ് തോറാട്ട് എന്നിവർ പ്രതിപക്ഷനേതാവ് ദേവേന്ദ്ര ഫഡ്നാവിസുമായി ചർച്ച നടത്തി.
ബിജെപി സ്ഥാനാർഥിയെ പിൻവലിക്കണമെന്ന് കോൺഗ്രസ് സ്ഥാനാർഥിയെ എതിരില്ലാതെ തെരഞ്ഞെടുക്കണമെന്നു കോൺഗ്രസ് നേതാക്കൾ ഫഡ്നാവിസിനോട് അഭ്യർഥിച്ചു. കോൺഗ്രസ് നേതാവ് രാജീവ് സത്തവ് അന്തരിച്ചതിനെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. രജനി പാട്ടീൽ ആണു കോൺഗ്രസ് സ്ഥാനാർഥി. സഞ്ജയ് ഉപാധ്യായ ആണ് ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്നു. നിയമസഭയിലെ അംഗബലമനുസരിച്ച് രജനി പാട്ടീലിനു വിജയിക്കാം.
രാജ്യസഭാ ഉപതെരഞ്ഞെടുപ്പ്: ഫഡ്നാവിസുമായി കോൺഗ്രസ് നേതാക്കൾ കൂടിക്കാഴ്ച നടത്തി
12:43 AM Sep 24, 2021 | Deepika.com