മുംബൈ: മലയാളം ചലച്ചിത്രം ‘ജോജി’ക്ക് സ്വീഡിഷ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ബഹുമതി. ദിലീഷ് പോത്തന് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിം അവാര്‍ഡ് ലഭിച്ചു.
ആമസോണ്‍ പ്രൈം വീഡിയോയില്‍ റിലീസ് ചെയ്ത ‘ജോജി’യിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് ഫഹദ് ഫാസിലാണ്. ഷേക്സ്പിയറിന്റെ ദുരന്ത നാടകമായ ‘മാക്ബെത്തില്‍’നിന്നു പ്രചോദനം ഉള്‍ക്കൊണ്ട്, ഒരു സന്പന്ന കുടുംബത്തിലെ അത്യാഗ്രഹം, അഭിലാഷം, കൊലപാതകം, ദുരൂഹത എന്നിവ അവതരിപ്പിച്ച ചിത്രമാണ് ജോജി. ദിലീഷ് പോത്തൻ - ഫഹദ് ഫാസിൽ കൂട്ടികെട്ടിൽ പുറത്തിറങ്ങിയ മൂന്നാമത്തെ ചിത്രമാണു ജോജി. 2016-ൽ മഹേഷിന്റെ പ്രതികാരവും ദേശീയ അവാര്‍ഡ് നേടിയ ‘തൊണ്ടിമുതലും ദൃക്സാക്ഷിയും ’ ആണ് ആദ്യ രണ്ടു ചിത്രങ്ങൾ.
ഫഹദ് ഫാസില്‍ നിലവിൽ അല്ലു അര്ജുന് നായകനായ ‘പുഷ്പ’ യിലും കമല്ഹാസന് നായകനായ ‘വിക്രം ’എന്ന ചിത്രത്തിലും അഭിനയിച്ചു കൊണ്ടിരിക്കുകയാണ്.
‘ജോജി’ക്ക് അന്താരാഷ്ട്ര പുരസ്കാരം
12:43 AM Sep 24, 2021 | Deepika.com