പ്രയാഗ്രാജ്: അഖിലേന്ത്യാ അഖാഡ പരിഷത്ത് പ്രസിഡന്റ് നരേന്ദ്ര ഗിരിയുടെ മരണം ശ്വാസംമുട്ടിയെന്നു പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
ഗിരിയുടെ കഴുത്തിൽ നൈലോൺ കയർ ഉപയോഗിച്ച് ചുറ്റിവരിഞ്ഞതിന്റെ പാടുകൾ കണ്ടെത്തിയതായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. കൂടുതൽ പരിശോധനയ്ക്കായി ഗിരിയുടെ ആന്തരാവയവങ്ങൾ സൂക്ഷിച്ചുവച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടില്ല. റിപ്പോർട്ടിന്റെ ഒരു പകർപ്പ് പ്രത്യേക അന്വേഷണസംഘത്തിനും ഒന്ന് മുഖ്യമന്ത്രിയുടെ ഓഫീസിനുമാണ് കൈമാറിയത്.
ഇന്നലെ നരേന്ദ്ര ഗിരിയുടെ സംസ്കാരം നടത്തി. നരേന്ദ്ര ഗിരിയുടെ കൊലപാതവുമായി ബന്ധപ്പെട്ട ആചാര്യ ആനന്ദ് ഗിരിയെയും സന്ദീപ് മിശ്രയെയും പോലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തിരുന്നു.
നരേന്ദ്ര ഗിരി മരിച്ചത് ശ്വാസംമുട്ടിയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
12:31 AM Sep 23, 2021 | Deepika.com