ന്യൂഡൽഹി: കേരള ഹൈക്കോടതിയിലെ ജസ്റ്റീസ് എ.എം. ബാദറിനെ പാട്ന ഹൈക്കോടതിയിലേക്കു മാറ്റുന്നത് ഉൾപ്പടെ വിവിധ ഹൈക്കോടതികളിലെ 17 ജഡ്ജിമാരുടെ സ്ഥലംമാറ്റത്തിന് ശിപാർശ ചെയ്തു സുപ്രീംകോടതി കൊളീജിയം.
വിവിധ ഹൈക്കോടതികളിൽ 13 പുതിയ ചീഫ് ജസ്റ്റീസുമാരെ സ്ഥലംമാറ്റത്തിലൂടെയും സ്ഥാനക്കയറ്റത്തിലൂടെയും നിയമിക്കാൻ കഴിഞ്ഞ 16ന് ചേർന്ന കൊളീജിയം ശിപാർശ ചെയ്തിരുന്നു. ഇതിൽ ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റീസ് അഖിൽ ഖുറേഷി അടക്കമുള്ളവരുടെ പേരുകൾ കേന്ദ്രത്തിന്റെ പരിഗണനയിലാണ്.
വിവിധ ഹൈക്കോടതികളിലേക്കു സ്ഥലംമാറ്റ ശിപാർശ പട്ടികയിലുള്ള ജഡ്ജിമാർ
എ.എം. ബാദർ (കേരള - പാട്ന)
ജസ്വന്ത് സിംഗ് (പഞ്ചാബ് & ഹരിയാന - ഒഡീഷ)
സബീന (രാജസ്ഥാൻ - ഹിമാചൽപ്രദേശ്)
ടി.എസ്. ശിവാനനം (മദ്രാസ് -കൊൽക്കത്ത)
സഞ്ജയ് കുമാർ മിശ്ര (ഒഡിഷ -ഉത്തരാഖണ്ഡ്)
എം.എം. ശ്രീവാസ്തവ ( ചണ്ഡീഗഢ് - രാജസ്ഥാൻ)
സൗമീൻ സെൻ (കൊൽക്കത്ത - ഒഡീഷ)
അസനുദ്ദീൻ അമാനുള്ള (പാട്ന -ആന്ധ്രാപ്രദേശ്)
ഉജ്ജൽ ബുയാൻ (ബോംബെ - തെലുങ്കാന)
പരേഷ് ഉപാദ്ധ്യായ (ഗുജറാത്ത് -
മദ്രാസ്)
എം.എസ്.എസ്. രാമചന്ദ്രറാവു (തെലുങ്കാന - പഞ്ചാബ് ആൻഡ് ഹരിയാന)
അരിന്ദം സിൻഹ (കൊൽക്കത്ത - ഒഡീഷ)
ശശ്വന്ത് വർമ (അലാഹാബാദ് - ഡൽഹി)
വിവേക് അഗർവാൾ (അലാഹാബാദ് - മധ്യപ്രദേശ്)
ചന്ദ്രധരി സിംഗ് (അലാഹാബാദ് - ഡൽഹി)
അനൂപ് ചിത്കാര (ഹിമാചൽ പ്രദേശ് - പഞ്ചാബ് & ഹരിയാന)
രവിനാഥ് തിൽഹരി (അലാഹാബാദ് - ആന്ധ്രപ്രദേശ്)
17 ഹൈക്കോടതി ജഡ്ജിമാർക്ക് സ്ഥലംമാറ്റത്തിനു ശിപാർശ
11:59 PM Sep 21, 2021 | Deepika.com