ബംഗളൂരു: പാക്കിസ്ഥാന്റെ ചാരസംഘടനയായ ഐഎസ്ഐക്കു ബംഗളൂരുവിലെയും അതിർത്തിയിലെയും സുപ്രധാന സ്ഥാപനങ്ങളെക്കുറിച്ചു വിവരം കൈമാറിയ രാജസ്ഥാൻ സ്വദേശിയെ പിടികൂടി. ജിതേന്ദർ സിംഗ് ആണു പിടിയിലായത്.
ബംഗളൂരുവിലെ ജോളി മൊഹല്ലയിൽനിന്ന് സതേൺ കമാൻഡ് മിലിട്ടറി ഇന്റലിജൻസ്, ബംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് എന്നിവ സംയുക്തമായാണു പാക് ചാരനെ പിടികൂടിയത്.
ബംഗളൂരുവിൽ തുണിവില്പനക്കാരനായി ജോലി ചെയ്യുകയായിരുന്നു ബാർമേർ സ്വദേശിയായ ജിതേന്ദർ. ഐഎസ്ഐയുമായി നിരന്തരം ബന്ധം പുലർത്തിയിരുന്നു. ബംഗളൂരുവിലും അന്താരാഷ്ട്ര അതിർത്തിയിലുമുള്ള സുപ്രധാന സ്ഥാപനങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും ജിതേന്ദർ ഐഎസ്ഐക്കു കൈമാറിയിരുന്നു.
ഐഎസ്ഐക്കു വിവരങ്ങൾ കൈമാറിയ ചാരനെ പിടികൂടി
12:46 AM Sep 21, 2021 | Deepika.com