മുംബൈ: അശ്ലീല സിനിമാ നിർമാണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വ്യവസായിയും ബോളിവുഡ് നടി ശില്പാ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്രയ്ക്ക് രണ്ടുമാസത്തെ ജയിൽവാസത്തിനുശേഷം മുംബൈ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു.
കുന്ദ്രയുടെ ബിസിനസ് പങ്കാളി റയാൻ തോർപ്പിനും ജാമ്യം അനുവദിച്ചു. മുംബൈ പോലീസ് സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിൽ തനിക്കെതിരേ കുറ്റം ചുമത്താൻ മതിയായ തെളിവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് രാജ് കുന്ദ്ര(46) ജാമ്യ ഹർജി നല്കിയത്. ജൂലൈ 19നാണ് രാജ്കുന്ദ്രയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
അശ്ലീല സിനിമാ നിർമാണം: രാജ് കുന്ദ്രയ്ക്കു ജാമ്യം
12:46 AM Sep 21, 2021 | Deepika.com