അഹമ്മദാബാദ്: മുപ്പതു മുതൽ അന്പതു വരെ കിലോഗ്രാം ഹെറോയിൻ ലഹരിമരുന്നുമായി ഏഴ് ഇറേനിയൻ പൗരന്മാരെ തീരരക്ഷാസേനയും ഗുജറാത്ത് ഭീകരവിരുദ്ധ സേനയും ചേർന്നു പിടികൂടി.
ഈ മയക്കുമരുന്നിന് അന്താരാഷ്ട്ര മാർക്കറ്റിൽ 150 മുതൽ 250 വരെ കോടി രൂപ വിലവരുമെന്നാണു പ്രാഥമിക വിലയിരുത്തൽ.
ശനിയാഴ്ച രാത്രി ഗുജറാത്ത് തീരത്തായിരുന്നു ഓപ്പറേഷൻ. ഇറേനിയൻ ബോട്ടിൽ ലഹരിമരുന്ന് കടത്തുന്നതായി ഭീകരവിരുദ്ധ സേനയ്ക്ക് രഹസ്യവിവരം ലഭിക്കുകയായിരുന്നുവെന്ന് ഗുജറാത്ത് എടിഎസ് ഡിഐജി ഹിമാംശു ശുക്ള പറഞ്ഞു. പിടിച്ചെടുത്ത ബോട്ട് സമീപത്ത തുറമുഖത്തെത്തിച്ചു.
250 കോടിയുടെ ഹെറോയിനുമായി ഏഴ് ഇറേനിയൻ പൗരന്മാർ അറസ്റ്റിൽ
12:26 AM Sep 20, 2021 | Deepika.com