ന്യൂഡൽഹി: മോദിയുടെ പിറന്നാൾ കഴിഞ്ഞതോടെ വാക്സിനേഷന്റെ വേഗം കുറഞ്ഞെന്ന് രാഹുൽ ഗാന്ധി. കേന്ദ്ര സർക്കാരിന്റെ കോവിൻ വെബ്സൈറ്റിൽനിന്നു കഴിഞ്ഞ പത്തു ദിവസത്തെ വാക്സിനേഷനൻ കണക്കുകൾ ട്വിറ്ററിൽ പങ്കുവച്ച്കൊണ്ടാണ് രാഹുൽ ഗാന്ധി ആക്ഷേപമുന്നയിച്ചത്.
മോദിയുടെ ജന്മദിനമായ സെപ്റ്റംബർ 17ന് ഇന്ത്യയിൽ രണ്ടരക്കോടിയിലധികം വാക്സിനുകൾ നൽകിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.
വരും ദിവസങ്ങളിലും ഇത്രയധികം വാക്സിനേഷനുകൾ നടന്നു കാണാൻ ആഗ്രഹിക്കുന്നു. ഈ വേഗതയാണ് നമ്മുടെ രാജ്യത്തിനാവശ്യമെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു.
മോദിയുടെ പിറന്നാൾ കഴിഞ്ഞതോടെ വാക്സിനേഷന്റെ വേഗം കുറഞ്ഞെന്ന് രാഹുൽ
11:38 PM Sep 19, 2021 | Deepika.com