ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ പാർട്ടി അധ്യക്ഷനാക്കണം എന്ന പ്രമേയം പാസാക്കി കോണ്‍ഗ്രസിന്റെ സോഷ്യൽ മീഡിയ ഘടകം. രാഹുലിനെ എത്രയും വേഗം കോണ്‍ഗ്രസ് പ്രസിഡന്റാക്കണമെന്നും അദ്ദേഹത്തിന്റെ വരവോടെ പാർട്ടിക്കു പുത്തൻ ഉണർവുണ്ടാകുമെന്നും പ്രമേയത്തിൽ പറയുന്നു.
കോണ്‍ഗ്രസ് സോഷ്യൽ മീഡിയ ഘടകത്തിന്റെ നാഷണൽ എക്സിക്യൂട്ടീവ് യോഗമായ ദൃഷ്ടി 2021ലാണ് പ്രമേയം ഏകകണ്ഠേന പാസാക്കിയത്.
യൂത്ത് കോണ്‍ഗ്രസും വിദ്യാർഥി സംഘടനയായ എൻഎസ്യു-ഐയും പാർട്ടിയുടെ പട്ടികജാതി-പട്ടികവർഗ ഘടകങ്ങളും രാഹുലിനെ കോണ്‍ഗ്രസ് അധ്യക്ഷൻ ആക്കണം എന്നാവശ്യപ്പെട്ടു പ്രമേയം പാസാക്കിയിരുന്നു.
സോഷ്യൽ മീഡിയ ഘടകത്തിന്റെ ദേശീയ എക്സിക്യൂട്ടീവിൽ രാഹുൽ ഗാന്ധിയും പങ്കെടുത്തിരുന്നു. മനുഷ്യത്വവും സത്യും സ്നേഹവും മുൻനിർത്ത് പോരാട്ടം തുടരണമെന്ന് രാഹുൽ പ്രവർത്തകരോട് ആഹ്വാനം ചെയ്തു.
"രാഹുൽ ഗാന്ധിയെ പാർട്ടി അധ്യക്ഷനാക്കണം' - പ്രമേയം പാസാക്കി
11:38 PM Sep 19, 2021 | Deepika.com