ബെലഗാവി(കർണാടക): രണ്ടു ദിവസംമുന്പ് വീടിനുസമീപത്തെ കുഴൽക്കിണറിൽ വീണ രണ്ടുവയസുകാരനെ രക്ഷപ്പെടുത്താനായില്ല. അലങ്കൂർ റായിബാഗ് ഗ്രാമത്തിലാണു നാടിനെ ദുഃഖത്തിലാഴ്ത്തിയ സംഭവം. ശരദ് സിദപ്പ ഹസിരെയാണു മരിച്ചത്.
കുട്ടിയെ കാണാനില്ലെന്നു പിതാവ് പോലീസിൽ പരാതിപ്പെടുകയും വീടിനു സമീപത്തെ കുഴൽക്കിണറിൽ കണ്ടെടുത്തുകയുമായിരുന്നു.
എട്ടടി താഴ്ചയിൽ പെട്ടുപോയ കുട്ടിയെ രക്ഷിക്കാനായി പോലീസും അഗ്നിരക്ഷാസേനയും തീവ്രശ്രമം നടത്തിവരികയായിരുന്നു. കുട്ടിയെ പിതാവ് കൊലപ്പെടുത്തിയതാണെന്ന കുട്ടിയുടെ അമ്മൂമ്മയുടെ പരാതിയും പോലീസ് അന്വേഷിക്കുന്നുണ്ട്.
കുഴൽക്കിണറിൽ വീണ കുട്ടി മരിച്ചു
11:38 PM Sep 19, 2021 | Deepika.com