ജയ്പുർ: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ ഒഎസ്ഡി(ഓഫീസർ ഓണ്‍ സ്പെഷൽ ഡ്യൂട്ടി) ലോകേഷ് ശർമ രാജിവച്ചു.
പഞ്ചാബ് കോണ്‍ഗ്രസിലെ നേതൃമാറ്റത്തെ വിമർശിച്ചു ട്വീറ്റ് ചെയ്തതിനു പിന്നാലെയാണു രാജി. ശക്തനായ ആൾ നിസഹായനായി മാറിയെന്നും സാധാരണക്കാരൻ ഉന്നതസ്ഥാനത്ത് എത്തിയെന്നുമായിരുന്നു ശർമയുടെ ട്വീറ്റ്. ശനിയാഴ്ച രാത്രി ശർമ ഗെഹ്ലോട്ടിനു രാജി സമർപ്പിച്ചിരുന്നു.
ഇന്നലെ വൈകുന്നേരം ശർമ മുഖ്യമന്ത്രിയെ കണ്ട് തന്റെ നിലപാട് അറിയിച്ചു. പാർട്ടി ഹൈക്കമാൻഡിനെ വിമർശിക്കുന്നതല്ല തന്റെ ട്വീറ്റെന്ന് ശർമ പറഞ്ഞു. ഒരു ദശാബ്ദത്തിലേറെയായി ഗെഹ്ലോട്ടിനൊപ്പം പ്രവർത്തിക്കുന്നയാളാണു ലോകേഷ് ശർമ. 2018ലാണ് ഒഎസ്ഡിയായത്.
കോണ്‍ഗ്രസിന്റെ വിദ്യാർഥിസംഘടനയായ എൻഎസ് യുഐയുടെ രാജസ്ഥാൻ യൂണിറ്റ് ജനറൽ സെക്രട്ടറിയായിരുന്നു ശർമ.
പഞ്ചാബിലെ നേതൃമാറ്റത്തെ വിമർശിച്ചു; ഗെഹ്ലോട്ടിന്റെ ഒഎസ്ഡി രാജിവച്ചു
11:30 PM Sep 19, 2021 | Deepika.com