കോൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോണ്‍ഗ്രസിൽ ചേർന്നതിൽ പ്രതികരണവുമായി മുൻ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ ബാബുൽ സുപ്രിയോ.
പൊതുജീവിതത്തിൽ റിട്ടയേഡ് ഹർട്ടായ തനിക്കു മുന്നിൽ പുതിയൊരു വേദി തുറന്നിരിക്കുകയാണെന്നും തനിക്ക് ആർക്കു മുന്നിലും ഒന്നും തെളിയിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. തൃണമൂൽ കോണ്‍ഗ്രസ് ആസ്ഥാനത്ത് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു സുപ്രിയോ.
നരേന്ദ്ര മോദി സർക്കാരിന്റെ പുനഃസംഘടനയിൽ ഒഴിവാക്കപ്പെട്ട സുപ്രിയോ അപ്രതീക്ഷിതമായാണ് തൃണമൂലിൽ ചേർന്നത്. അസൻസോളിൽനിന്ന് ബിജെപി ടിക്കറ്റിൽ രണ്ടുവട്ടം പാർലമെന്റിലെത്തിയ സുപ്രിയോ രാഷ്ട്രീയം അവസാനിപ്പിച്ചതായി അടുത്തിടെ പ്രഖ്യാപിച്ചിരുന്നെങ്കിലും, ബിജെപി നേതൃത്വത്തിന്റെ നിർദേശത്തെത്തുടർന്ന് എംപിയായി തുടരുകയായിരുന്നു.
എനിക്കു മുന്നിൽ പുതിയൊരു വേദി തുറന്നിരിക്കുന്നു: ബാബുൽ സുപ്രിയോ
11:30 PM Sep 19, 2021 | Deepika.com