ന്യൂഡൽഹി: മലയാള സാഹിത്യ നിരൂപണ രംഗത്തെ സമഗ്രസംഭാവനയ്ക്ക് ഡോ. എം. ലീലാവതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പ്.
സാഹിത്യരംഗത്ത് ജീവിച്ചിരിക്കുന്നവരിൽ മുതിർന്ന പ്രതിഭാധനർക്ക് അക്കാദമി നൽകുന്ന ഏറ്റവും ഉയർന്ന അംഗീകാരമാണ് ഫെലോഷിപ്പ്. മലയാളത്തിൽ നിന്ന് ഫെലോഷിപ്പ് ലഭിക്കുന്ന ആറാമത്തെ വ്യക്തിയാണ് ലീലാവതി ടീച്ചർ. ഇത്തവണ ഏഴു പേർക്ക് ഫെലോഷിപ്പ് നൽകാനാണ് അക്കാദമി എക്സിക്യൂട്ടീവിന്റെ തീരുമാനം.
വൈക്കം മുഹമ്മദ് ബഷീർ, തകഴി ശിവശങ്കരപ്പിള്ള, എൻ. ബാലാമണിയമ്മ, കോവിലൻ, എം.ടി. വാസുദേവൻ നായർ എന്നിവരാണ് ഇതിനു മുന്പു ഫെലോഷിപ്പിന് അർഹരായ മലയാളികൾ. വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്കാരം സുധാകരൻ രാമന്തളിയുടെ ശിഖരസൂര്യൻ എന്ന കന്നഡ നോവൽ വിവർത്തനത്തിനു ലഭിച്ചു.
ഡോ. എം. ലീലാവതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പ്
11:47 PM Sep 18, 2021 | Deepika.com