ന്യൂഡൽഹി: യു ട്യൂബിൽനിന്ന് പ്രതിമാസം നാലു ലക്ഷം രൂപ വരുമാനം ലഭിക്കുന്നുണ്ടെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. യു ട്യൂബിലെ തന്റെ ഓണ്‍ലൈൻ പ്രഭാഷണങ്ങളിൽനിന്നാണ് വരുമാനമെന്നും മന്ത്രി പറഞ്ഞു. കോവിഡ് കാലത്ത് പ്രധാനമായും രണ്ടു കാര്യങ്ങളാണ് താൻ ചെയ്തത്. പാചകം തുടങ്ങി. രണ്ടാമത്തേത് ഓണ്‍ലൈൻ ലക്ചറുകൾ. അതെല്ലാം യുട്യൂബിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്. ഒരുപാട് കാഴ്ചക്കാരുണ്ട്, അവയ്ക്ക്. അതുകൊണ്ടുതന്നെ യുട്യൂബ് പ്രതിമാസം നാലു ലക്ഷം രൂപവച്ചു തരുന്നുമുണ്ട്. യുട്യൂബിൽ മന്ത്രിക്ക് 1.99 ലക്ഷം സബ്സ്ക്രൈബേഴ്സ് ആണുള്ളത്.
ഡൽഹി-മുംബൈ എക്സ്പ്രസ് വേയുടെ പുരോഗതി വിലയിരുത്തുന്നതിനായി ഹരിയാനയിൽ എത്തിയപ്പോഴാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. റോഡ് നിർമിക്കുന്നതിനായി സ്ഥലം വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് സ്വന്തം അനുഭവവും ഗഡ്ഗരി വിവരിച്ചു.
വിവാഹം കഴിഞ്ഞ് അധികം ആവുന്നതിനു മുന്‍പു തന്നെ ഭാര്യാപിതാവിന്റെ വീട് റോഡിനായി വിട്ടുകൊടുക്കാൻ തീരുമാനമെടുത്തെന്ന് ഗഡ്കരി പറഞ്ഞു. ഭാര്യയോടു പോലും ആലോചിക്കാതെയായിരുന്നു ഇതെന്നും മന്ത്രി വിശദീകരിച്ചു.
യു ട്യൂബിൽനിന്ന് പ്രതിമാസം നാലു ലക്ഷം വരുമാനമെന്ന് നിതിൻ ഗഡ്കരി
12:14 AM Sep 18, 2021 | Deepika.com