ന്യൂഡൽഹി: ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും പെട്രോളിയം ഉത്പന്നങ്ങൾ ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്തുന്നതിനെ ശക്തമായി എതിർത്തു. പെട്രോളിയം ഉത്പന്നങ്ങൾ കൂടി ജിഎസ്ടി പരിധിയിൽ എത്തിച്ചേർന്നാൽ, സംസ്ഥാനങ്ങളുടെ വരുമാനത്തിൽ വൻ ഇടിവുണ്ടാകും. നിലവിൽ കോവിഡ് ഏൽപ്പിച്ച ആഘാതം കൊണ്ടു തന്നെ സംസ്ഥാനങ്ങൾ കടുത്ത സാന്പത്തിക പ്രതിസന്ധിയിലാണ്.
ഈ സമയത്ത് പെട്രോളിയം ഉത്പന്നങ്ങൾ കൂടി ജിഎസ്ടിയുടെ പരിധിയിലാക്കിയാൽ കനത്ത സാന്പത്തിക പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും സംസ്ഥാനങ്ങൾ യോഗത്തിൽ വ്യക്തമാക്കി. കേരളവും മഹാരാഷ്ട്രയും അടക്കമുള്ള സംസ്ഥാനങ്ങൾ യോഗത്തിൽ കടുത്ത എതിർപ്പാണ് ഉയർത്തിയത്.
കഴിഞ്ഞ സാന്പത്തികവർഷം കേന്ദ്ര വരുമാനത്തിന്റെ നല്ലൊരുഭാഗവും പെട്രോളിയം ഉൽപന്നങ്ങളുടെ വിൽപനയിലൂടെയാണ് ലഭിച്ചത്.
ജിഎസ്ടി: ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും എതിർത്തു
12:14 AM Sep 18, 2021 | Deepika.com