ന്യൂഡൽഹി: കേരള സർക്കാരിന്റെ ഓഫീസർ ഓണ്‍ സ്പെഷൽ ഡ്യൂട്ടിയായി (എക്സ്റ്റേണൽ കോ-ഓപ്പറേഷൻ) മുൻ അംബാസഡർ വേണു രാജാമണി വെള്ളിയാഴ്ച കേരള ഹൗസിൽ ചുമതലയേറ്റു.
കേരള സർക്കാർ നൽകിയ ബഹുമതിയാണ് ഈ നിയമനമെന്നും സർക്കാരിനും ജനങ്ങൾക്കും വേണ്ടി കഴിവിന്റെ പരമാവധി പരിശ്രമിക്കുമെന്നും ചുമതലയേറ്റതിനു ശേഷം അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. ഡൽഹിയിലുണ്ടായിരുന്ന കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായും സ്പീക്കർ എം.ബി.രാജേഷുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.
വേണു രാജാമണി ചുമതലയേറ്റു
12:14 AM Sep 18, 2021 | Deepika.com