പൂന: യുക്തിവാദി നരേന്ദ്ര ധബോൽക്കറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് "സനാതൻ സൻസ്ത’യുമായി ബന്ധമുള്ള അഞ്ചു പേർക്കെതിരേ പ്രത്യേക കോടതി കുറ്റം ചുമത്തി.
വീരേന്ദ്ര സിംഗ് താവഡെ, സച്ചിൻ ആന്ദുരെ, ശരദ് കലാസ്കർ, വിക്രം ഭാവെ, സഞ്ജീവ് പുനലേക്കർ എന്നിവർക്കെതിരേയാണു കുറ്റം ചുമത്തിയത്. പ്രതികൾ കുറ്റം നിഷേധിച്ചു. 2013 ഓഗസ്റ്റ് 20ന് പ്രഭാതസവാര ിക്കിടെയാണു ധബോൽക്കറിനെ അക്രമികൾ വെടിവച്ചു കൊലപ്പെടുത്തിയത്.
ധബോൽക്കർ വധം; പ്രതികൾക്കെതിരേ കുറ്റം ചുമത്തി
12:36 AM Sep 16, 2021 | Deepika.com