ന്യൂഡൽഹി: പാക്കിസ്ഥാനിൽ പരിശീലനം നേടിയ രണ്ടുപേരടക്കം ആറ് ഭീകരരെ ഡൽഹിയിൽ പിടികൂടി.
മുംബൈ സ്വദേശി ജാന്‍ മുഹമ്മദ് ഷെയ്ക്ക് (47), ഡല്‍ഹി സ്വദേശി ഒസാമ (22), റായ്ബറേലി സ്വദേശി മൂല്‍ചന്ദ് (47), പ്രയാഗ്രാജ് സ്വദേശി സീഷാന്‍ ഖമര്‍ (28), ബഹ്റായിച്ച് സ്വദേശി മുഹമ്മദ് അബൂബക്കര്‍ (23) ലക്നോ സ്വദേശി മുഹമ്മദ് അമീര്‍ ജാവേദ് (31) എന്നിവരെ ഡൽഹി പോലീസിന്റെ സ്പെഷൽ സെൽ ആണ് പിടികൂടിയത്.
ഇവരിൽനിന്നു സ്ഫോടകവസ്തുക്കളും ആയുധങ്ങളും കണ്ടെടുത്തു. ഇറ്റാലിയൻ നിർമിത കൈത്തോക്കുകളും ഇതിൽ ഉൾപ്പെടുന്നു.
ഡൽഹിയിലും മുംബൈയിലും ഇവർ ഭീകരാക്രമണത്തിനു പദ്ധതിയിട്ടിരുന്നുവെന്നു ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് (സ്പെഷൽ സെൽ) പ്രമോദ് സിംഗ് കുശ്വാഹ പറഞ്ഞു.
ഒരാളെ രാജസ്ഥാനിലെ കോട്ടയിൽനിന്നാണ് അറസ്റ്റ് ചെയ്തത്. രണ്ടു പേരെ ഡൽഹിയിൽനിന്നും മൂന്നു പേരെ യുപിയിൽനിന്നുമാണ് പിടികൂടിയത്. ആൾക്കൂട്ടമുണ്ടാകുന്ന ഇടങ്ങളിൽ ആക്രമണം നടത്താനായിരുന്നു ഭീകരരുടെ പദ്ധതി. അധോലോകത്തുനിന്ന് ഇവർക്ക് ആയുധങ്ങളും പണവും ലഭിച്ചിരുന്നുവെന്നു പോലീസ് വ്യക്തമാക്കി.
പാക്കിസ്ഥാനിൽ പരിശീലനം നേടിയവരടക്കം ആറു ഭീകരരെ ഡൽഹി പോലീസ് പിടികൂടി
01:38 AM Sep 15, 2021 | Deepika.com