ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത്ബയോടെക് വികസിപ്പിച്ച കോവിഡ് വാക്സിൻ കോവാക്സിന് അടിയന്തര ഉപയോഗത്തിന് സെപ്റ്റംബർ അവസാനത്തോടെ ലോകാരോഗ്യസംഘടന അംഗീകാരം നൽകിയേക്കുമെന്ന് കോവിഡ് വിദഗ്ധ സമിതി അധ്യക്ഷനും നീതി ആയോഗ് അംഗവുമായ ഡോ. വി.കെ പോൾ പറഞ്ഞു.
ഡബ്ല്യുഎച്ച്ഒ അംഗീകാരം ലഭിക്കുന്നതോടെ മറ്റു രാജ്യങ്ങളും കോവാക്സിൻ ഉപയോഗത്തിന് അനുമതി നൽകും. അതോടെ ഇന്ത്യയിൽ കോവാക്സിൻ സീകരിച്ച് വിദേശത്തു പോകുന്നുവർക്കുണ്ടാകുന്ന പ്രതിസന്ധികൾ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
കോവാക്സിന് ആഗോള അംഗീകാരം ഉടൻ
01:10 AM Sep 15, 2021 | Deepika.com