കോൽക്കത്ത: ഈയിടെ കോൺഗ്രസ് വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേർന്ന സുഷ്മിത ദേവ് രാജ്യസഭയിലേക്ക്. രാജ്യസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ സുഷ്മിതയെ തൃണമൂൽ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു.
നിയമസഭാംഗമായ മനസ് ഭുനിയ രാജിവച്ച ഒഴിവിലാണ് രാജ്യസഭയിലേക്ക് തെരഞ്ഞെടുപ്പു നടക്കുന്നത്. നിയമസഭയിൽ തൃണമൂലിന് വൻ ഭൂരിപക്ഷമുള്ളതിനാൽ സുഷ്മിതയുടെ വിജയം ഉറപ്പാണ്. മഹിളാ കോൺഗ്രസ് ദേശീയ അധ്യക്ഷയായിരുന്നു സുഷ്മിത.
സുഷ്മിത ദേവ് തൃണമൂലിന്റെ രാജ്യസഭാ സ്ഥാനാർഥി
01:10 AM Sep 15, 2021 | Deepika.com