ന്യൂഡൽഹി: ലോക് ജനശക്തി പാർട്ടി (എൽജെപി) എംപി പ്രിൻസ് രാജ് പാസ്വാനെതിരേ മാനഭംഗത്തിനു കേസെടുത്തു. മൂന്നു മാസം മുന്പ് മാനഭംഗത്തിനിരയായ പെൺകുട്ടി നല്കിയ പരാതിയിൽ കോടതി നിർദേശപ്രകാരമാണ് എംപിക്കെതിരേ കേസെടുത്തിരിക്കുന്നത്.
2020ലാണു തന്നെ പ്രിൻസ്രാജ് മാനഭംഗപ്പെടുത്തിയതെന്ന് എൽജെപി പ്രവർത്തകയായ പരാതിക്കാരി ആരോപിച്ചു. പാനീയത്തിൽ മയക്കുമരുന്ന് കലർത്തി നല്കി തന്നെ അബോധാവസ്ഥയിലാക്കിയ ശേഷമായിരുന്നു പ്രിൻസ്രാജ് മാനഭംഗപ്പെടുത്തിയതെന്നു യുവതി പരാതിയിൽ ആരോപിച്ചു.
എൽജെപി നേതാവ് ചിരാഗ് പാസ്വാന്റെ ബന്ധുവാണ് പ്രിൻസ് രാജ്. എൽജെപിയിലെ പിളർപ്പിൽ കേന്ദ്രമന്ത്രി പശുപതി കുമാർ പരസിനൊപ്പമാണ് പ്രിൻസ് രാജ് നിലയുറപ്പിച്ചിട്ടുള്ളത്.
മാനഭംഗം: എൽജെപി എംപി പ്രിൻസ് രാജ് പാസ്വാനെതിരേ കേസെടുത്തു
01:10 AM Sep 15, 2021 | Deepika.com