കോൽക്കത്ത: പശ്ചിമബംഗാളിലെ ബാരക്പുരിൽനിന്നുള്ള ലോക്സഭാംഗവും ബിജെപി നേതാവുമായ അർജുൻ സിംഗിന്റെ നോർത്ത് 24 പർഗാനാസിലുള്ള വസതിക്കു സമീപം വീണ്ടും സ്ഫോടനം.
ഇന്നലെ രാവിലെ 9.10ന് ആരോ ബോംബ് എറിയുകയായിരുന്നു. വീട്ടിൽൽനിന്ന് 200 മീറ്റർ അലത്തിലാണു പൊട്ടിത്തെറിച്ചത്.
സെപ്റ്റംബർ എട്ടിന് സമാനരീതിയിലുണ്ടായ സ്ഫോടനത്തിൽ ഇദ്ദേഹത്തിന്റെ വീടിന്റെ ഗെയ്റ്റ് ഭാഗികമായി തകർന്ന കേസിലെ അന്വേഷണം എൻഐഎ ഏറ്റെടുത്തിട്ടുണ്ട്. തന്നെയും തന്റെ കുടുംബാംഗങ്ങളെയും വകവരുത്താൻ തൃണമൂൽ കോൺഗ്രസ് ശ്രമിക്കുന്നതായി അർജുൻ സിംഗ് ആരോപിച്ചു. തൃണമൂൽ നേതാക്കൾ ആരോപണം നിഷേധിച്ചു.
ബിജെപി എംപിയുടെ വസതിക്കു നേരേ വീണ്ടും ബോംബാക്രമണം
01:10 AM Sep 15, 2021 | Deepika.com