ന്യൂഡൽഹി: രാജ്യസഭയിലേക്ക് ഒഴിവു വന്ന ഏഴു സീറ്റുകളിലേക്ക് ഒക്ടോബർ നാലിനു തെരഞ്ഞെടുപ്പു നടക്കും.
തമിഴ്നാട്ടിൽനിന്നുള്ള രണ്ടു സീറ്റുകളിലും പശ്ചിമബംഗാൾ, ആസാം, മധ്യപ്രദേശ്, പുതുച്ചേരി, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ ഓരോ സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ്. ആസാം, തമിഴ്നാട്, മധ്യപ്രദേശ്, പശ്ചിമബംഗാൾ എന്നിവിടങ്ങളിൽനിന്നുള്ള രാജ്യസഭാംഗങ്ങൾ രാജിവച്ചതിനാലാണ് ഒഴിവ് വന്നത്.
മഹാരാഷ്ട്രയിൽനിന്നുള്ള അംഗം രാജീവ് സത്തവിന്റെ നിര്യാണത്തെത്തുടർന്നാണ് ആ സീറ്റിൽ ഒഴിവു വന്നത്. പുതുച്ചേരിൽ നിന്നുള്ള രാജ്യസഭാംഗം എൻ. ഗോപാലകൃഷ്ണന്റെ കാലാവധി ഒക്ടോബർ ആറിന് അവസാനിക്കും. അന്നു വൈകുന്നേരം തന്നെ ഫലവും പ്രഖ്യാപിക്കും.
ഏഴ് സീറ്റിൽ രാജ്യസഭാ തെരഞ്ഞെടുപ്പ് ഒക്ടോബർ നാലിന്
12:48 AM Sep 10, 2021 | Deepika.com