ന്യൂഡൽഹി: രാജ്യമെങ്ങും ഇന്ത്യൻ ഹോക്കി ടീമിന്റെ വിജയം ആഘോഷിക്കുന്പോൾ പ്രതിപക്ഷം സെൽഫ് ഗോൾ അടിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
പ്രതിപക്ഷം രാഷ്ട്രീയ നേട്ടങ്ങൾ ലക്ഷ്യം വച്ചു മാത്രം സെൽഫ് ഗോളുകൾ അടിക്കുകയാണ്. ഒരു വശത്ത് രാജ്യം നമ്മുടെ യുവത്വം നേടിയ ഗോളിന്റെ വിജയം ആഘോഷിക്കുന്നു. മറുവശത്ത് ചില ആളുകൾ രാഷ്ട്രീയ ലക്ഷ്യം മുൻനിർത്തി പ്രവർത്തിക്കുന്നു. രാജ്യത്തിന് ആവശ്യമുള്ള ഒരു കാര്യവും അവർ ചെയ്യുന്നില്ല. രാജ്യത്തിന്റെ നേട്ടങ്ങളിലോ മാറ്റത്തിലോ അത്തരക്കാർക്ക് ഒരു പങ്കുമില്ലെന്നും മോദി കുറ്റപ്പെടുത്തി.
പ്രധാനമന്ത്രി ഗരീബ് കല്യാണ് അന്ന യോജന പദ്ധതിയുടെ ഉപഭോക്താക്കളുമായി സംവദിക്കുന്നതിനിടെയാണ് മോദി പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ചത്. എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് ഇന്ത്യ മുന്നേറുകയാണ്. ഒരു പിന്തിരിപ്പൻ ശക്തിക്കും അതിനു തടയിടാനാകില്ല. സാന്പത്തിക രംഗത്തും ഈ മുന്നേറ്റമുണ്ടെന്നു മോദി അവകാശപ്പെട്ടു.
പ്രതിപക്ഷം സെൽഫ് ഗോൾ അടിക്കുകയാണെന്ന് പ്രധാനമന്ത്രി
12:44 AM Aug 06, 2021 | Deepika.com