ബംഗളൂരു: ഭവനനിർമാണ പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ മുൻ കർണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയ്ക്കും മകൻ ബി.വൈ. വിജയേന്ദ്രയ്ക്കും കർണാടക ഹൈക്കോടതി നോട്ടീസ് അയച്ചു.
ഈ മാസം 17നു ഹാജരാകാനാണു നിർദേശം. ആക്ടിവിസ്റ്റ് ടി.ജെ. ഏബ്രഹാം നല്കിയ ഹർജിയിലാണു നോട്ടീസ് അയച്ചത്. ബാംഗളൂർ വികസന അഥോറിറ്റിയുടെ മുടങ്ങിക്കിടക്കുന്ന ഭവനപദ്ധതി പുനരാംഭിക്കുന്നതിനായി കരാറുകാരനിൽനിന്നു കോഴ വാങ്ങിയെന്നാണ് ആരോപണം. 2020ൽ കോണ്‍ഗ്രസും നിയമസഭയിൽ ഈ വിഷയം ഉന്നയിച്ചിരുന്നു.
അഴിമതിക്കേസിൽ യെദിയൂരപ്പയ്ക്കും മകനും ഹൈക്കോടതി നോട്ടീസ്
12:19 AM Aug 06, 2021 | Deepika.com