ബംഗളൂരു: കർണാടകയിൽ ബുധനാഴ്ച അധികാരമേറ്റ മന്ത്രിമാരിൽ ചിലർ സത്യപ്രതിജ്ഞ ചെയ്തത് ഗോമാതാവിന്റെയും കർഷകരുടെയും പേരിൽ. പ്രഭു ചൗഹാൻ ഗോമാതാവിന്റെയും ബൻജാര സമുദായ ആചാര്യനായ സേവാലാലിന്റെയും നാമത്തിൽ ആണു സത്യപ്രതിജ്ഞ ചെയ്തത്. മുരുഗേഷ് നിരാനി ദൈവത്തിന്റെയും കർഷകരുടെയും നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു.
ആനന്ദ് സിംഗ് സത്യപ്രതിജ്ഞ ചെയ്തത് വിജയനഗര വിരുപാക്ഷയുടെ പേരിലാണ്. ബസവേശ്വരന്റെ നാമത്തിലായിരുന്നു ബി.സി. പാട്ടീലിന്റെ സത്യപ്രതിജ്ഞ. ശശികല ജോൾ, ശിവറാം ഹെബ്ബർ എന്നിവർ ദൈവനാമത്തിലും മണ്ഡലത്തിലെ വോട്ടർമാരുടെ പേരിലുമായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്.
ഗോമാതാവിന്റെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് കർണാടക മന്ത്രി
12:19 AM Aug 06, 2021 | Deepika.com