ന്യൂഡൽഹി: ഡൽഹിയിൽ ക്രൂരമായി കൊല്ലപ്പെട്ട ദളിത് ബാലികയുടെ കുടുംബത്തിന്റെ ചിത്രം നീക്കണമെന്നാവശ്യപ്പെട്ട് ദേശീയ ബാലാവകാശ കമ്മീഷൻ ട്വിറ്റർ ഇന്ത്യക്ക് നോട്ടീസ് നൽകി.
പെണ്‍കുട്ടിയുടെ കുടുംബവുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയാണ് മാതാപിതാക്കൾക്കൊപ്പമുള്ള ചിത്രം ട്വിറ്ററിൽ പങ്കുവച്ചത്.
പെണ്കുട്ടിയെതിരിച്ചറിയുന്ന വിധത്തിൽ മാതാപിതാക്കളുടെ ചിത്രം പങ്കുവച്ചത് പോക്സോ നിയമത്തിന്റെ ലംഘനമാണെന്ന് കമ്മീഷന്റെ നോട്ടീസിൽ പറയുന്നു. അതിനാൽ, ഇക്കാര്യത്തിൽ അടിയന്തരമായി രാഹുൽ ഗാന്ധിക്കു തന്നെ മുന്നറിയിപ്പു നൽകി ഫോട്ടോ ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെടണമെന്നാണ് ട്വിറ്റർ ഇന്ത്യയോട് നിർദേശിച്ചിരിക്കുന്നത്. പോക്സോയ്ക്കു പുറമെ ബാലാവകാശ സംരക്ഷണ നിയമപ്രകാരവും പെണ്‍കുട്ടിയെ തിരിച്ചറിയുന്ന ചിത്രങ്ങളോ വിവരങ്ങളോ ഏതെങ്കിലും മാധ്യമത്തിൽ പങ്കുവയ്ക്കുന്നത് കുറ്റകരമാണെന്നും കമ്മീഷന്റെ നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു.
ബാലികയുടെ കുടുംബത്തിന്റെ ചിത്രം നീക്കണമെന്ന് ബാലാവകാശ കമ്മീഷൻ
12:43 AM Aug 05, 2021 | Deepika.com