ലോകത്തെ ഏറ്റവും ഉയരത്തിലുള്ള റോഡ് നിർമിച്ച് ഇന്ത്യ
12:43 AM Aug 05, 2021 | Deepika.com
ന്യൂഡൽഹി: ലോകത്ത് ഏറ്റവും ഉയരത്തിലുള്ള ഗതാഗതയോഗ്യമായ റോഡ് നിർമിച്ച് ഇന്ത്യ. കിഴക്കൻ ലഡാക്കിലെ ഉംലിംഗ്ല ചുരത്തിലാണ് 19,300 അടി ഉയരത്തിൽ ബോർഡർ റോഡ്സ് ഓർഗനൈസേഷൻ(ബിആർഒ) റോഡ് നിർമിച്ചത്. 52 കിലോമീറ്ററാണു നീളം. കിഴക്കൻ ലഡാക്കിലെ ചുമാർ സെക്ടറിലെ പ്രധാന പട്ടണങ്ങളെ ബന്ധിപ്പിക്കുന്ന റോഡാണിത്. ബൊളീവിയയിലെ ഉടുറുൻകു അഗ്നിപർവതത്തിനു സമീപമുള്ള 18,953 അടി ഉയരത്തിലുള്ള റോഡിന്റെ റിക്കാർഡാണ് ഇന്ത്യ തകർത്തത്.