ന്യൂഡൽഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ 99.04% വിജയം. തിരുവനന്തപുരം മേഖലയാണ് മുന്നിൽ. വിജയം 99.99%. പെണ്‍കുട്ടികളുടെ വിജയം 99.24%. ആണ്‍കുട്ടികളുടേത് 98.89%. കേന്ദ്രീയ വിദ്യാലയങ്ങൾ 100% വിജയം നേടി.
മൂല്യനിർണയത്തിൽ അതൃപ്തിയുള്ള കുട്ടികൾക്ക് ഓഗസ്റ്റ് 16നു വീണ്ടും പരീക്ഷ എഴുതാൻ അവസരം ലഭിക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പത്താംക്ലാസ് പരീക്ഷ റദ്ദാക്കിയിരുന്നു. ഇന്റേണൽ അസസ്മെന്റ്, വിവിധ ഘട്ടങ്ങളിൽ നടത്തിയ പരീക്ഷകൾ തുടങ്ങിയവ പരിഗണിച്ചാണ് മൂല്യനിർണയം നടത്തിയത്. 57000 ത്തിലധികം വിദ്യാർഥികൾ 95 ശതമാനത്തിലേറെ മാർക്ക് നേടി.
സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ വിജയം 99.04%
01:19 AM Aug 04, 2021 | Deepika.com